04:56pm 23 November 2026
NEWS
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഖ്യമല്ല, സീറ്റ് ധാരണയെന്ന് വെൽഫെയർ പാർട്ടി
14/08/2025  08:06 AM IST
nila
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഖ്യമല്ല, സീറ്റ് ധാരണയെന്ന് വെൽഫെയർ പാർട്ടി

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി പരസ്യ സഖ്യമുണ്ടാകില്ലെന്നും എന്നാൽ, സീറ്റ് ധാരണ തുടരുമെന്നും ജമാഅത്തെ ഇസ്‌ലാമി. കോഴിക്കോട്, മുക്കം നഗരസഭകളിലും കാരശേരി, കൊടിയത്തൂർ, വേളം, ചങ്ങരോത്ത് പഞ്ചായത്തുകളിലുമാണ് യുഡിഎഫുമായി ധാരണയിൽ മത്സരിക്കുക. സഖ്യമെന്ന നിലയിൽ ഇതുവരെ പോയിട്ടില്ലെന്നും നീക്കപോക്കുകളാണ് നടത്തിയിട്ടുള്ളതെന്നുമാണ് വെൽഫെയർ പാർട്ടി നേതാവ് ഗഫൂർ മാസ്റ്റർ വ്യക്തമാക്കുന്നത്. 

'ജമാഅത്തെ ഇസ്‌ലാമിയുടെ തെരഞ്ഞെടുപ്പ് നയമെന്നതല്ല, വെൽഫെയർ പാർട്ടിക്ക് അതിന്റേതായ തീരുമാനങ്ങളുണ്ട്. കമ്മിറ്റികളുണ്ട്. ഞങ്ങളൊരു സഖ്യം എന്ന നിലയ്ക്ക് ഇതുവരെ പോയിട്ടില്ല. നീക്കുപോക്കുകളാണ് നടത്തിയിട്ടുളളത്. ഞങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങളുളള പ്രദേശങ്ങളിൽ മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്'-ഗഫൂർ മാസ്റ്റർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img